ജില്ലാതല ജലസംരക്ഷണ ശിൽപ്പശാല നടത്തി

ജില്ലാതല ജലസംരക്ഷണ ശിൽപ്പശാല നടത്തി

മലപ്പുറം: നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ചെറുകിട ജലസേചന വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലാ-ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ജലസംരക്ഷണ ജില്ലാതല ശിൽപ്പശാല നടത്തി.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സെറീന ഹസീബ് ഉദ്ഘാടനം ചെയ്തു.എം.ജി.എൻ.ആർ.ഇ.ജി.എ ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ ൃബി.എൽ ബിജിത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് മുഖ്യാതിഥിയായി.

വരും വർഷങ്ങളിലെ വരൾച്ചയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുക എന്നതാണ് ശിൽപ്പശാലയുടെ ലക്ഷ്യം. ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പൂർണ്ണമായി പ്രയോജനപ്പെടുത്താനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങളും ശിൽപ്പശാലയുടെ ഭാഗമായി നടന്നു. ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന നീരുറവ് പദ്ധതിയുടെ അവതരണവും നടന്നു. കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വാളേരി, മങ്കട ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കരീം, തിരൂരങ്ങാടി ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫൗസിയ എന്നിവർ സംസാരിച്ചു. നവകേരളം ജില്ലാ കോർഡിനേറ്റർ ടി.വി.എസ് ജിതിൻ, ചെറുകിട ജലസേചനം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Sharing is caring!