താനൂരിൽ രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

താനൂരിൽ രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

താനൂർ: താ​നൂ​രി​ൽ ര​ണ്ടി​ട​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. താ​നൂ​ർ കെ.​പു​രം പു​ത്ത​ൻ​തെ​രു എ.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ദേ​വ​ധാ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ​വെ​ച്ചും ചീ​രാ​ൻ ക​ട​പ്പു​റ​ത്ത് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം മ​ദ്റ​സ വി​ദ്യാ​ർ​ഥി​യെ​യു​മാ​ണ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മി​ഠാ​യി കാ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ര​ണ്ടി​ട​ത്തും ശ്ര​മം.

കെ.​പു​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പു​ത്ത​ൻ​തെ​രു എ.​എ​ൽ.​പി സ്കൂ​ളി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ രാ​വി​ലെ 10ഓ​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. മി​ഠാ​യി വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ അ​ക്ര​മി ക​ത്തി​യെ​ടു​ത്ത് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മു​ടി നീ​ട്ടി ക​റു​ത്ത ഷ​ർ​ട്ട് ധ​രി​ച്ച് കൈ​യി​ൽ ബാ​ഗു​മാ​യാ​ണ് ഇ​യാ​ൾ വ​ന്ന​തെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്നു. രാ​വി​ലെ ഏ​ഴി​ന് ചീ​രാ​ൻ​ക​ട​പ്പു​റ​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം മ​ദ്റ​സ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ഭീ​ഷ​ണി​യു​യ​ർ​ന്നി​രു​ന്നു. ഇ​വി​ടെ​യും നീ​ള​ൻ മു​ടി​യു​ള്ള ക​റു​ത്ത മാ​സ്ക് ധ​രി​ച്ച​യാ​ളാ​ണ് മി​ഠാ​യി​യു​മാ​യെ​ത്തി​യ​തെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്ന​ത്.

മി​ഠാ​യി വാ​ങ്ങാ​ൻ മ​ടി​ച്ച​തോ​ടെ ശ​കാ​ര വ​ർ​ഷം ന​ട​ത്തി​വ​ന്ന ക​റു​ത്ത വാ​നി​ൽ ക​യ​റി അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടി​ട​ത്തും അ​ക്ര​മം ന​ട​ത്തി​യ​ത് ഒ​രേ ആ​ൾ ആ​കാ​നു​ള്ള സാ​ധ്യ​തു​ണ്ടെ​ന്ന് പ​റ​യു​ന്നു.

കുഞ്ഞു മണി കൊലക്കേസിലെ പ്രതി ഷൊർണ്ണൂരിൽ അറസ്റ്റിൽ

Sharing is caring!