കാർ യാത്രികൻ രക്ഷകനായി, പിഞ്ചു കുഞ്ഞ് രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്

കാർ യാത്രികൻ രക്ഷകനായി, പിഞ്ചു കുഞ്ഞ് രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്

വളാഞ്ചേരി: വളാഞ്ചേരി കൊപ്പം റോഡില്‍ ഓനാന്തിപടിയില്‍ വീട്ടുകാരറിയാതെ റോഡിലേക്കിറങ്ങാൻ പോയ കു‍ഞ്ഞിന് രക്ഷകനായി കാർ യാത്രികൻ. റോഡില്‍ ഇറങ്ങിയ പിഞ്ചുകുഞ്ഞാണ് കാര്‍ യാത്രക്കാരന്റെ അവസരോചിത ഇടപെടലില്‍ വാഹനാപകടത്തില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്.

കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നും കളിപ്പാട്ടവുമായി റോഡിലേക്ക് നടന്നു കയറാന്‍ ശ്രമിക്കുകയാണ് കുട്ടി. ഈ സമയം റോഡിലൂടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗതയില്‍ പോകുന്നുണ്ട്. ഒരു കാറും കുട്ടിയെ കടന്നുപോയി. ഈ കാറില്‍ ഉണ്ടായിരുന്നവര്‍ വഴിയരകില്‍ ഒറ്റയ്ക്കു നില്‍കുന്ന കുട്ടിയെ ശ്രദ്ധിച്ചതാണ് രക്ഷയായത്. ഇവര്‍, തിരികെ വന്ന് ഒരാള്‍ കുട്ടിയെ എടുത്ത് വീട്ടിലെത്തിച്ചു.

വീടിന്റെ തുറന്നുകിടന്ന മുന്‍വാതിലിലൂടെ അബദ്ധത്തില്‍ കുട്ടി പുറത്തേക്ക് പോയതാണെന്നാണ് രക്ഷിതാക്കള്‍ പൊലീസിനോടു പറഞ്ഞു. വീടിന് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാന്‍ ഉടമയ്ക്ക് പൊലീസ് നിര്‍ദേശം നല്‍കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!