കൊണ്ടോട്ടിയിലെ ട്രാഫിക്ക് പരിഷ്ക്കരണം വീണ്ടും മാറ്റിവെച്ചു

കൊണ്ടോട്ടിയിലെ ട്രാഫിക്ക് പരിഷ്ക്കരണം വീണ്ടും മാറ്റിവെച്ചു

കൊണ്ടോട്ടി: നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി ടൗണിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ട്രാഫിക് പരിഷ്കരണം റിജിയണൽ ട്രാൻസ്പോർട്ട് അതോറ്റിയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നടപ്പിലാക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാൻ ഇന്ന് ചേർന്ന നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു. അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ ട്രാഫിക് പരിഷ്കരണം നടപ്പാക്കുമെന്നും ടിവി ഇബ്രാഹിം എംഎൽഎ അറിയിച്ചു.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി. ട്രാഫിക് പരിഷ്കരണ ഇമ്പ്ലിമെന്റ് കൺവീനർ എ മുഹിയുദ്ദീൻ അലി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷറഫ് മടാൻ ,സി .മിനിമോൾ ,റംല കൊടവണ്ടി, അഭിന പുതിയറക്കൽ,മലപ്പുറം ജോയിൻറ് ആർ ടി ഒ അൻവർ,ട്രാഫിക് എസ് ഐ അബ്ദുൾ നാസർ, എസ്.ഐ പി .കെ അനന്തൻ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

Sharing is caring!