കൈവശരേഖയ്ക്ക് കൈക്കൂലി, വില്ലേജ് ഓഫിസർ അറസ്റ്റിൽ
വഴിക്കടവ്: കൈവശ രേഖയ്ക്ക് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വില്ലേജ് ഓഫീസറെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സി ഐ പി ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കാളികാവ് സ്വദേശി ഭൂതംകോട്ടില്‍ മുഹമ്മദ് സെമറിറാണ് കുന്നുമ്മല്‍പൊട്ടി എന്‍ സി ബിജുവില്‍ നിന്നും പണം വാങ്ങുന്നതിനിടെ പിടിയിലായത്.
സ്വന്തം ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ വനം വകുപ്പിന് കട്ടിംഗ് പെര്‍മിഷന് സമര്‍പ്പിക്കാനുള്ള കൈവശരേഖയാണ് വില്ലേജ് ഓഫിസര്‍ നല്‍കാതെ ഒരാഴ്ച താമസിപ്പിച്ചത്. പല തവണ ഗൂഗിള്‍ പേ ആയി പണം അയക്കാന്‍ ആവശ്യപെട്ടു. ഒക്ടോബര്‍ 28 ന് ആദ്യം വരാന്‍ പറഞ്ഞിരുന്നു. അന്ന് വില്ലേജ് ഓഫീസര്‍ വന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച കൈവശരേഖക്ക് ആയിരം രൂപ കൈക്കൂലിയുമായി എത്താന്‍ ആവശ്യപ്പെട്ടത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിന് കൈക്കൂലി തുക കൈമാറിയ ഉടന്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റൂമിന് ചേര്‍ന്ന് ഫയലുകള്‍ക്കിടയില്‍ നിന്നാണ് വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ ആയിരം രൂപ പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത വേറെ 1500 രൂപയും പിടികൂടി.
യുവതിയോടെ അപമര്യാദയായി പെരുമാറി, കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ
ഗസറ്റഡ് ഓഫീസര്‍മാരായ പെരുവള്ളൂര്‍ കൃഷി ഓഫീസര്‍ ജേക്കബ് ജോര്‍ജ്, കൊണ്ടോട്ടി മൈനര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ മുര്‍ഷിദ തസ്‌നി എന്നിവരുടെ സാന്നിധ്യത്തിലാണ് വിജിലന്‍സ് സംഘം കൈക്കൂലി പിടികൂടിയത്. വിജിലന്‍സ് സിഐക്ക് പുറമെ ടി എല്‍ സ്‌റ്റെപ്‌റ്റോ ജോണ്‍, എസ്‌ഐ എം ആര്‍ സജി, മോഹനകൃഷ്ണന്‍, എഎസ്‌ഐ മധുസൂദനന്‍, സീനിയര്‍ സിപിഒ വിജയകുമാര്‍, സന്തോഷ്, പി രാജീവ്, പികെ ശ്രീജേഷ്, ധനേഷ്, രത്‌നകുമാരി, സിപിഒ മാരായ ശ്യാമ, ടിപി അഭിജിത് ദാമോദര്‍, സുബിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




