യുവതിയോടെ അപമര്യാദയായി പെരുമാറി, കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ

യുവതിയോടെ അപമര്യാദയായി പെരുമാറി, കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ

കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ അറസ്റ്റില്‍. അങ്കമാലി സ്വദേശി ഇ.കെ. റെജിയെയാണ് (51) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡില്‍ ഇന്ന്‌ രാവിലെ 9.30ന് കോഴിക്കോട്‌നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം നടന്നത്. കടവല്ലൂരില്‍നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് കയറിയ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹോപദ്രവം ഏല്‍പ്പിച്ചു. സ്ത്രീത്വത്തിന് മാനഹാനി ഉണ്ടാക്കുംവിധം പെരുമാറി എന്നീ കുറ്റത്തിനാണ് കേസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!