ആറാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

തിരൂർ: വൈലത്തൂർ കുറ്റിപ്പാലയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചെല്ലപ്പുറം മണക്കാട്ടിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് റിവാനാണ് (13) മരിച്ചത്.
കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിടെ തലയടിച്ച് വീണ കുട്ടിയെ നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലാരിപത്തൂർ ജുമാ മസ്ജിദ് കുളത്തിലായിരുന്നു അപകടം. കല്ലിങ്കൽപറമ്പ് എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.