കളമശ്ശേരി സ്ഫോടനത്തിൽ സമ​ഗ്ര അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് മുനവറലി തങ്ങൾ

കളമശ്ശേരി സ്ഫോടനത്തിൽ സമ​ഗ്ര അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് മുനവറലി തങ്ങൾ

മലപ്പുറം: കളമശ്ശേരിയിൽ ഇന്ന് കാലത്തുണ്ടായ സ്ഫോടനങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹത അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാനും സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാതിരിക്കാനും എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു. അനാവശ്യ പ്രചരണങ്ങൾ നടത്തരുത്.

സമീപകാലത്തെ പല സംഭവങ്ങളിലും നടന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതാണെന്ന കാര്യം അദ്ദേഹം ഓർമ്മപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

വെറുപ്പ് ഇന്ധനമാക്കിയ എല്ലാ ദുഷ്-പ്രവർത്തനങ്ങളെയും ഒരുമിച്ചു പരാജയപ്പെടുത്തിയ കേരളീയ സമൂഹം ഈ ഹീന പ്രവർത്തിയേയും അതിജയിക്കും.

Sharing is caring!