സൈക്കിളുമായി പുറത്തിറങ്ങിയ 11 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സൈക്കിളുമായി പുറത്തിറങ്ങിയ 11 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: മംഗലത്ത് ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലത്ത് താമസക്കാരനും കൂട്ടായി സ്വദേശിയും മത്സ്യ വ്യാപാരിയുമായ ശിഹാബിന്റെ മകൻ മുഹമ്മദ് സനാബ് (11) ആണ് മരണപ്പെട്ടത്.

മം​ഗലം വള്ളത്തോൾ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച്ച കുട്ടി സ്കൂളിൽ പോയിരുന്നില്ല. മദ്രസയിൽ പോയി വന്ന ശേഷം രാവിലെ 11 മണിയോടെ സൈക്കിളുമെടുത്ത് പുറത്തിറങ്ങിയതാണ്. വീടിന് ഏറെ അകലെയല്ലാത്ത കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും, വസ്ത്രങ്ങളും കണ്ട വീട്ടമ്മ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!