ശശി തരൂരിന്റെ പ്രസംഗത്തിന്റെ ഒരു വരിയിൽ പിടിച്ച് വിവാദം വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ശശി തരൂരിന്റെ പ്രസംഗത്തിന്റെ ഒരു വരിയിൽ പിടിച്ച് വിവാദം വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിംലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയിലെ ശശി തരൂരിന്റെ പ്രസംഗത്തിന്റെ ഒരു വരിയിൽ പിടിച്ച് വിവാദം വേണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിവാദമുണ്ടാക്കുന്നത് ഫലസ്തീനെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. മുസ്ലിംലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ലക്ഷ്യം നിറവേറ്റി.

തികഞ്ഞ അച്ചടക്കത്തോടെ വൻ റാലിയാണ് മുസ്ലിംലീഗ് നടത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇക്കാര്യം ചർച്ച ചെയ്തു. നിരാലംബരായ ജനതക്ക് വേണ്ടി തങ്ങൾ പ്രാർത്ഥിച്ചു. അന്തർദേശീയ തലത്തിൽ ഫലസ്തീനൊപ്പം വലിയ ജനവികാരമുണ്ട്. അത് തന്നെയായിരുന്നു ഈ റാലിയുടെയും ഉദ്ദേശ്യം. അതിനെ വക്രീകരിക്കാനുള്ള ശ്രമം നടക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!