ഹമാസിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് ശശി തരൂർ, വിമർശനവുമായി കെ ടി ജലീൽ

ഹമാസിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് ശശി തരൂർ, വിമർശനവുമായി കെ ടി ജലീൽ

മലപ്പുറം: മുസ്ലിം ലീ​ഗിന്റെ പലസ്തീൻ അനുകൂല റാലിയിൽ ഹമാസ് ആക്രമണത്തെ തീവ്രവാദ ആക്രമണമെന്ന് വിശേഷിപ്പിച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ലീ​ഗിന്റെ പലസ്തീൻ അനുകൂല റാലിയിൽ മുഖ്യ പ്രാസം​ഗികനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ഹമാസ് നടത്തിയ ആക്രമണത്തെ തീവ്രവാദി ആക്രമമെന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ 7ന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നുവെന്നാണ് അദ്ദേഹം പ്രസം​ഗത്തിൽ പറ‍ഞ്ഞത്.

ശശി തരൂരിന്റെ പ്രസ്ഥാനവനയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കെ ടി ജലീൽ എം എൽ എ, എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരും തരൂരിന്റെ പ്രസ്ഥാവനയ്ക്കെതിരെ രം​ഗതെത്തി. സമസ്തക്ക് മുന്നിൽ “ശക്തി” തെളിയിക്കാൻ ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായെന്ന് ജലീൽ പറഞ്ഞു. ഫലസ്തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവരെന്നാണ് ജലീൽ ലീ​ഗ് നേതൃത്വത്തെ വിശേഷിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. ഏതാനും ദിവസം മുമ്പ് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഫലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെ ശശി തരൂർ ശക്തമായി എതിർത്തതായി അറിയാൻ കഴിഞ്ഞു. രമേശ് ചെന്നിത്തല അനുകൂലമായി വാദിച്ചതിനൊടുവിലാണത്രേ പ്രമേയം അംഗീകരിക്കപ്പെട്ടതെന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധിജിയും നെഹ് റുവും മുതൽ കോൺഗ്രസ് സർക്കാറും പാർടി നേതൃത്വവും ഇക്കാലമത്രയും ഫലസ്തീൻ ജനതയോട് കൂടെ നിൽക്കുകയും ഇസ്രയേൽ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്. ഇതിൽ നിന്ന് ഭിന്നമായി ശശി തരൂർ പോലുള്ള ഒരാളിൽ നിന്നുണ്ടായ പരാമർശം അത്ഭുതപ്പെടുത്തി.

Sharing is caring!