പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ വലുതാണ് കോഴിക്കോട് ബീച്ചില്‍ പാലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനസാഗരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും കോഴിക്കോട് നടന്ന പാലസ്തീന്‍ അനുകൂല റാലിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലസ്തീനികള്‍ നമ്മളെ മുറിവേല്‍പ്പിച്ച് മരിച്ചുവീഴുകയാണ്. ലോകത്ത് മനസാക്ഷി മരവിച്ച് നില്‍ക്കുന്നു. പാലസ്തീനായി നമ്മള്‍ നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു. ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകം മുഴുവന്‍ കൊലപാതകങ്ങളെ അപലപിക്കുകയാണെന്നും ഇസ്രാഈലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ ശക്തമാണ് പൊതുജനാഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനത പാലസ്തീന് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!