മഅദിന്‍ അക്കാദമിയില്‍ സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് സംഘടിപ്പിച്ചു

മഅദിന്‍ അക്കാദമിയില്‍ സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് സംഘടിപ്പിച്ചു

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നടപ്പിലാക്കുന്ന ‘പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി ത്രിദിന സൗജന്യ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നടന്നു. ജെ.സി.ഐ നാഷണല്‍ ട്രൈനര്‍ അഡ്വ. പി കെ അനീസ് ഉദ്ഘാടനം ചെയ്തു.

മന:ശാസ്ത്ര, നിയമ, കൗണ്‍സലിംഗ് മേഖലകളിലെ വിദഗ്ധരായ ഡോ. സി.പി അഷ്‌റഫ്, ഡോ. മന്‍സൂര്‍, മുന്‍ഷിദ കെ, ഹാജറ എം വി, മുഹമ്മദ് ഫസല്‍ പുല്ലാട്ട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മഅദിന്‍ അക്കാദമി മാനേജര്‍ സെയ്തലവി സഅദി, അഡ്വ. അഫ്‌സല്‍ റഹ്മാന്‍ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മഅദിന്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്‌സ് കോ ഓര്‍ഡിനേറ്റര്‍ ലത്തീഫ് പുവ്വത്തിക്കല്‍, നിസാര്‍ സഖാഫി വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!