വനവിഭവങ്ങൾ ശേഖരിക്കുന്നവർക്ക് പരിശീലനം ആരംഭിച്ചു

നിലമ്പൂർ: പട്ടിക വർഗവകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ വനത്തിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്നവർക്കുള്ള പരിശീലനം ആരംഭിച്ചു. കരുളായി പഞ്ചായത്തിലെ മാഞ്ചീരി, പാണപ്പുഴ, മീൻമുട്ടി, പൂച്ചപ്പാറ തുടങ്ങിയ ആദിവാസി ഊരുകളിൽ താമസിക്കുന്ന ചോലനായ്ക്കർ പ്രാക്തന ഗോത്ര വിഭാഗത്തിൽപെട്ട തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് പരിശീലനം നൽകുന്നത്.
ഔഷധ സസ്യങ്ങളുടെയും മറ്റു തടി ഇതര വന ഉൽപന്നങ്ങളുടെയും ശേഖരണവും സംസ്‌കരണവും പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ സംസ്‌കരണം, മൂല്യവർധിത ഉൽപന്നമാക്കി മാറ്റൽ, വിപണനം, ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപെടുത്തിയാണ് പരിശീലനം. മാഞ്ചേരി കോളനിയിൽ നടന്ന പരിശീലന പരിപാടി പൂക്കോട്ടുംപാടം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് അംഗം ഡോ. ഷംജിത്, ട്രെയ്നർമാരായ വിനോദ് മാഞ്ചേരി, ഫസീല തുടങ്ങിയവർ ക്ലാസെടുത്തു. സി.എം.ഡി പ്രൊജക്ട് ഓഫീസർ എസ്.ജെ നന്ദകുമാർ, വി.എസ്.എസ് സെക്രട്ടറി റിയാദ്, പി.വി.ടി.ജി എസ്.ടി സ്വാശ്രയ സംഗം എക്സിക്യൂട്ടീവ് അംഗം അയ്യപ്പൻ, ചാത്തൻ, വിനയൻ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]