യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുട്യൂബർ അറസ്റ്റിൽ

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുട്യൂബർ അറസ്റ്റിൽ

കുറ്റിപ്പുറം: യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ യുട്യൂബറെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. എടയൂർ പൂക്കാട്ടേരി വട്ടപ്പറമ്പ് സ്വദേശി വാക്കയിൽ വീട്ടിൽ ഫിറോസാണ് അറസ്റ്റിലായത്. കേവലം വാഹനാപകടം എന്നതിൽ നിന്നും വധശ്രമ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനായത് കുറ്റിപ്പുറം പോലീസിന്റെ അന്വേഷണ മികവാണ്.

എടയൂർ തിണ്ടലം സ്വദേശി പള്ളിയാലിൽ നൗഫലിനെയാണ് വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിച്ചത്. കുറ്റിപ്പുറത്തെ ഹോട്ടലിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് വധശ്രമത്തിലേക്ക് നയിച്ചത്. ഫിറോസ് ഭക്ഷണം വീഡിയോയിൽ പകർത്തുന്നത് നൗഫൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇവരുടെ തർക്കം മുറുകുന്നതിനിടെ ഹോട്ടൽ ജീവനക്കാർ ഇരുവരേയും പുറത്താക്കി. തുടർന്ന് റോഡിൽ വെച്ച് നൗഫൽ ഫിറോസിനെ മർദിക്കുകയും ചെയ്തു. ഇത് അവിടെയുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തിയിരുന്നു. തർക്കം മുറുകുന്നത് കണ്ട് നാട്ടുകാർ ഇടപെട്ട് ഇരുവരേയും പറഞ്ഞ് വിടുകയായിരുന്നു.

മുൻ വില്ലേജ് ഓഫിസറെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഇരുചക്ര വാഹനത്തിൽ പുറപ്പെട്ട നൗഫലിനെ പിന്തുടർന്ന് ഫിറോസ് ഇടിച്ച് വീഴ്ത്തിയെന്നാണ് കേസ്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നു. കൈക്ക് പൊട്ടൽ സംഭവിച്ച നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫിസർ പി കെ പദ്മരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!