മുൻ വില്ലേജ് ഓഫിസറെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: മുൻ വില്ലേജ് ഓഫിസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേശന്നൂർ സ്വദേശി പള്ളിയാൽപറമ്പിൽ കെ പി വേലായുധൻ (69) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ റയിൽവേ പാളത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇരുമ്പുളിയം വില്ലേജ് ഓഫിസറായാണ് ജോലിയിൽ നിന്നും വിരമിച്ചത്.
വിശാലമാണ് ഭാര്യ. അനിത, ബിന്ദു, പ്രദീപ്, ഇന്ദു എന്നിവർ മക്കളാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]