നൂറോളം കേസുകളിൽ പ്രതിയായ മോഷ്ടാക്കൾ കോട്ടക്കൽ പോലീസ് പിടിയിൽ

നൂറോളം കേസുകളിൽ പ്രതിയായ മോഷ്ടാക്കൾ കോട്ടക്കൽ പോലീസ് പിടിയിൽ

മലപ്പുറം: നൂറോളം കേസുകളിൽ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ കോട്ടക്കൽ പോലീസിന്റെ പിടിയിലായി. മലപ്പുറം വറ്റല്ലൂർ സ്വദേശികളായ പുളിയമാടത്തിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് (31), കളത്തോടൻ വീട്ടിൽ അബ്ദുൾ കരീം (40) എന്നിവരെയാണ് മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന ഇവർ നൂറോളം കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഈ മാസം 16ന് കോട്ടക്കൽ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും, സ്കൂട്ടറും മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്.

വ്യാജ സ്വർണവുമായെത്തി സ്വർണം തട്ടിയെടുക്കുന്ന സംഘത്തെ പറ്റിക്കാനെത്തിയ യാത്രക്കാരൻ പിടിയിൽ

കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ് പി അബ്ദുൾ ബഷീർ, കോട്ടക്കൽ സി ഐ അശ്വത് , മലപ്പുറം ഡാൻസാഫ് സ്ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ നിന്നാണ് ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തെ കുറിച്ച് സുചന ലഭിക്കുന്നത്. പൂജ അവധി ആയതിനാൽ ആളില്ലാത്ത വീടുകൾ നോക്കി പുതിയ കവർച്ച പ്ലാൻ ചെയ്യുന്ന സമയത്താണ് മഞ്ചേരി മാര്യാടുള്ള വാടക ക്വാർട്ടേഴ്സിൽ നിന്ന് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച വാഹനവും പോലീസ് കണ്ടെടുത്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വത്. എസ് ഐ ശിവദാസൻ. എ എസ് ഐ രാംദാസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, അലക്സ്, വിജേഷ്, ജിനേഷ്. പ്രത്യേക അന്വഷണ സംഘങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവത്തി. കെ കെ ജസീർ, ആർ ഷഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!