വ്യാജ സ്വർണവുമായെത്തി സ്വർണം തട്ടിയെടുക്കുന്ന സംഘത്തെ പറ്റിക്കാനെത്തിയ യാത്രക്കാരൻ പിടിയിൽ

വ്യാജ സ്വർണവുമായെത്തി സ്വർണം തട്ടിയെടുക്കുന്ന സംഘത്തെ പറ്റിക്കാനെത്തിയ യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ: കള്ളക്കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കുന്ന സംഘത്തെ പറ്റിക്കാൻ വിദേശത്തു നിന്ന് വ്യാജ സ്വർണം അടങ്ങിയ ക്യാപ്സ്യൂളുകൾ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരൻ പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർപൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണു കസ്റ്റംസ് വ്യാജ കാപ്സ്യൂളുകളുമായി പിടികൂടിയത്.

സംഭവത്തെക്കുറിച്ച് കസ്റ്റംസ് പറയുന്നത്: സ്വർണവുമായി യാത്രക്കാരൻ ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെ തടഞ്ഞു നിർത്തി പരിശോധിച്ചു.

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

സ്വർണമാണെന്ന രീതിയിൽ, ശരീരത്തിൽ ഒളിപ്പിച്ച നാല് ക്യാപ്സ്യൂളുകൾ നൗഷാദ് എടുത്തുനൽകി. എന്നാൽ ആ മിശ്രിതങ്ങൾക്ക് 262 ഗ്രാം മാത്രമായിരുന്നു തൂക്കം. കൂടുതൽ ചോദ്യം ചെയ്തപ്പോൾ, ദോഹയിൽനിന്നു വിമാനം കയറുന്നതിനു മുൻപുതന്നെ സ്വർണമടങ്ങുന്ന കാപ്സ്യൂളുകൾ അവിടെ ഒരാൾക്ക് കൈമാറിയെന്നും അയാൾ നൽകിയ വ്യാജ കാപ്സ്യൂളുകൾ പകരം ശരീരത്തിൽ ഒളിപ്പിച്ച് യാത്ര തുടരുകയായിരുന്നുവെന്നും നൗഷാദ് സമ്മതിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!