തിരൂരിലെ യുവാവിന്റെ കൊലപാതകം, മുഖ്യപ്രതി അറസ്റ്റിൽ
തിരൂര്‍: കാട്ടിലപ്പിള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തിരൂര്‍ കാട്ടിലപ്പിള്ളി സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആയിരുന്നു കൊല്ലപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പ് സ്വാലിഹും സംഘവും ആഷിഖുമായി പ്രശ്നമുണ്ടായിരുന്നു. സ്വാലിഹും സംഘവും പ്രദേശത്ത് മയക്കു മരുന്ന് വിൽക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച്ച രാത്രി സ്വാലിഹും സംഘവും ആഷിഖിനെ മർദിച്ചിരുന്നു. തുടർന്ന് നടന്ന തിരിച്ചടിയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയം. ബാക്കിയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പടിഞ്ഞാറെക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു.
13കാരിയെ പീഡിപ്പിച്ച കേസിൽ 16 വർഷം കഠിന തടവ്
RECENT NEWS
“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും [...]