13കാരിയെ പീഡിപ്പിച്ച കേസിൽ 16 വർഷം കഠിന തടവ്

13കാരിയെ പീഡിപ്പിച്ച കേസിൽ 16 വർഷം കഠിന തടവ്

നിലമ്പൂർ: പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പതിനാറേകാൽ വർഷം കഠിന തടവ്. കൂറ്റമ്പാറ സ്കൂൾപടി അബ്ദുൽ മജീദിനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ പി ജോയി ശിക്ഷിച്ചത്. തടവിന് പുറമേ 65,000 രൂപ പിഴയും അടയ്ക്കണം.

2016ലാണ് അമരമ്പലത്തിന് സമീപത്ത് വെച്ച് പ്രലോഭിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പൂക്കോട്ടുംപാടം പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ സാം കെ ഫ്രാൻസിസ് ഹാജരായി. പ്രതിയെ തവനൂർ സെട്രൽ ജയിലിലേക്ക് അയച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!