കൂട്ടായിയിലെ യുവാവിന്റെ മരണം കൊലപാതകം, അന്വേഷണമാരംഭിച്ച് പോലീസ്
തിരൂർ: പടിഞ്ഞാറെക്കരക്ക് സമീപം കാട്ടിലപ്പള്ളിയിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പണ്ടാഴി സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹിനെയാണ് (30) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാട്ടിലപ്പള്ളി ബീച്ച് റോഡിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
കാലിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പാണക്കാട്ടെത്തി ലീഗ് നേതാക്കളെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
പ്രദേശത്ത് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സംശയം. ഈ പ്രദേശത്ത് ലഹരി മാഫിയകൾ തമ്മിൽ കുടിപ്പക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തു നിന്ന് മുന്നിലെ ഗ്ലാസ് തകർന്ന നിലയിൽ ഒരു കാറും കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത്ദാസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലതെത്തി. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാൾ പോലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]