രണ്ടത്താണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

രണ്ടത്താണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കാടാമ്പുഴ: ദേശീയപാത രണ്ടത്താണിയില്‍ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പുന്നത്തല ചേലക്കോട് മങ്ങത്ത്കുന്നത്ത് അബ്ദുസമദിന്റെ ഭാര്യ മബ്‌റൂഖയാണ് മരിച്ചത്(23).

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് കോട്ടക്കലിലെക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പടിഞ്ഞാറ്റുമുറി പാങ്ങ് മണമ്മല്‍ പുതുശ്ശേരി ജാബിര്‍ ദാരിമിയുടേയും ഫാതിമ സുഹ്‌റയുടേയും മകളാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!