കൂട്ടായിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

കൂട്ടായിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

തിരൂർ: പടിഞ്ഞാറെക്കരക്ക് സമീപം കാട്ടിലപ്പള്ളിയിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പണ്ടാഴി സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹിനെയാണ് (30) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാട്ടിലപ്പള്ളി ബീച്ച് റോഡിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സംശയം. ഈ പ്രദേശത്ത് ലഹരി മാഫിയകൾ തമ്മിൽ കുടിപ്പക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തു നിന്ന് മുന്നിലെ ​ഗ്ലാസ് തകർന്ന നിലയിൽ ഒരു കാറും കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!