അബുദാബിയിൽ മക്കളെ സന്ദർശിക്കാനെത്തിയ മലപ്പുറത്തുകാരൻ മരണപ്പെട്ടു

അബുദാബിയിൽ മക്കളെ സന്ദർശിക്കാനെത്തിയ മലപ്പുറത്തുകാരൻ മരണപ്പെട്ടു

അബുദാബി: മക്കളെ സന്ദര്‍ശിക്കാനായി എത്തിയ മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ മുനമ്പത്ത് മടത്തില്‍ മൊയ്തീന്‍ (68) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഹൃദയസംബന്ധമായ രോഗത്തിനു ചികില്‍സയിലായിരുന്നു.

ഭാര്യ ജമീല അബൂദബിയിലുണ്ട്. ദേഹാസ്വസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഉടന്‍ ആശുപത്രിയില്‍. എത്തിക്കുകയായിരുന്നു.ബനിയാസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരിൽ തിരൂർ സ്വദേശിയും

മക്കള്‍: ഫാസിൽ അബുദാബി, മുസ്തഫ (ഷാര്‍ജ), അനസ്.റാസല്‍ ഖൈമയില്‍ 30 വര്‍ഷം ജോലി ചെയ്ത ശേഷം മൊയ്തീന്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോയിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!