നിലമ്പൂരിൽ മധ്യവയസ്‌കന്‍ അയല്‍വാസിയുടെ വീട്ടു വളപ്പില്‍ മരിച്ച നിലയില്‍

നിലമ്പൂരിൽ മധ്യവയസ്‌കന്‍ അയല്‍വാസിയുടെ വീട്ടു വളപ്പില്‍ മരിച്ച നിലയില്‍

നിലമ്പൂര്‍: മധ്യവയസ്‌കനായ ഗൃഹനാഥനെ അയല്‍വാസിയുടെ വീട്ടു വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയുടെ (65) മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ അയല്‍വാസിയുടെ വീടിന്റെ പിന്‍ഭാഗത്ത് ശുചിമുറിയുടെ പുറകുവശത്തായാണ് ഇന്ന് രാവിലെയോടെ ഹനീഫയുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

സൈക്കളില്‍ തുണി കച്ചവടം നടത്തുകയും, ആക്രി സാധനങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുകയും ചെയ്യുന്നയാളാണ് മരിച്ച ഹനീഫ. ഇന്ന് ആക്രി സാധനങ്ങള്‍ കയറ്റി പോയ ഇദ്ദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇവിടെ നിന്ന് പുറത്തേക്ക് പോയി. പണം വാങ്ങാന്‍ പോയതാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയായിട്ടും തിരികെ വരാതിരുന്നതോടെ തിരച്ചില്‍ നടത്തി. ഈ സമയത്താണ് അയല്‍വാസിയുടെ വീടിന് പുറകില്‍ ഹനീഫ മരിച്ചു കിടക്കുന്ന വിവരമറിഞ്ഞതെന്ന് മകന്‍ മുഹമ്മദ് ഷഹല്‍ പറഞ്ഞു. മൈമൂനയാണ് ഹനീഫയുടെ ഭാര്യ. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!