കൃഷിയിടത്തിൽ നിന്നും ഷോക്കേറ്റ് മലപ്പുറത്ത് കുട്ടി മരിച്ചു

പൂക്കോട്ടുംപാടം: കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്നാണ് സംശയം. കുറേ നേരമായിട്ടും കുട്ടിയെ കാണാതായതോടെ തൊട്ടടുത്ത് ഇഷ്ടിക കളത്തിൽ ജോലി ചെയ്യുകയായിരുന്നു മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ എന്ന വ്യക്തി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഇടമാണ്. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.