ഹയർ സെക്കൻഡറി തലത്തിലേക്കും വിജയഭേരി വ്യാപിപ്പിച്ച് ജില്ലാ പഞ്ചായത്ത്

ഹയർ സെക്കൻഡറി തലത്തിലേക്കും വിജയഭേരി വ്യാപിപ്പിച്ച് ജില്ലാ പഞ്ചായത്ത്

മലപ്പുറം: കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മലപ്പുറത്തിന്റെ വിദ്യാഭ്യാസ മേഖലയിലും സാമൂഹിക മേഖലയിലും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പദ്ധതി ഉണ്ടാക്കിയ പരിവർത്തനം അക്കാദമിക മേഖലയിൽ പഠനവിധേയമാക്കേണ്ടതാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ഈ മാറ്റം കേവലം എസ്എസ്എൽസി, പ്ലസ് ടു റിസൾട്ടിൽ മാത്രമല്ല സമൂഹത്തിൻറെ സമസ്ത മേഖലകളിലെ പുരോഗതിക്കും വിജയഭേരി കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള മാതൃകാ പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതെന്നും മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ അദ്ദേഹം ഓർമിപ്പിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിജയഭേരി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാടിൻറെ പ്രധാന സമ്പത്ത് വ്യവസായിക വളർച്ചയോ കാർഷിക സമ്പത്തോ അല്ല മറിച്ച് നല്ല വിദ്യാഭ്യാസം ലഭിച്ച വിദ്യാർത്ഥികൾ ആണെന്ന് അദ്ദേഹം പറഞ്ഞു. നിശ്ചയദാർഢ്യത്തോടെ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്താൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച പുരോഗതി ഉണ്ടാക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയോധികയുടെ മാല മോഷ്ടിച്ച യുവതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

സംസ്ഥാന പഞ്ചായ പഞ്ചായത്ത് വകുപ്പ് തല ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ ഐഎസിന് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരവും അദ്ദേഹം നൽകി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. രാജ്യസഭാ എംപി എപി അബ്ദുൽ വഹാബ് മുഖ്യാതിഥിയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വികസന സമിതി അധ്യക്ഷ സെറീന ഹസീബ്, അഡ്വ.പി വി അബ്ദുൽ മനാഫ്, പി കെ സി അബ്ദുറഹിമാൻ, വികെ എം ഷാഫി, ടി പി എം ബഷീർ, ശ്രീമതി ജസീറ എ പി ഉണ്ണികൃഷ്ണൻ,RDD അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ സലീമുദ്ദീൻ, ഡോ. പി.ടി അബ്ദുൽ അസീസ്, വിജയഭേരി കോഡിനേറ്റർ ടി.സലിം എന്നിവർ പങ്കെടുത്തു.

Sharing is caring!