വയോധികയുടെ മാല മോഷ്ടിച്ച യുവതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

വയോധികയുടെ മാല മോഷ്ടിച്ച യുവതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

തേഞ്ഞിപ്പാലം: എൺപത്കാരിയുടെ മാല മോഷ്ടിച്ച് കടന്ന യുവതി അറസ്റ്റിൽ. ജൂലൈ 13ന് നടന്ന മാല മോഷണത്തിലെ പ്രതിയെ ഇന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് പൊഴുതന കുറിച്യാമല എസ്റ്റേറ്റ് റോഡ് സ്വദേശി മണ്ണിൽ വീട്ടിൽ ജംഷീനയെയാണ് (26) തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

തേഞ്ഞിപ്പാലം ദേവതിയാൽ പറമ്പിൽ ഒറ്റയ്ക്ക് താമസിക്കുന്ന കാളിക്കുട്ടിയുടെ മൂന്ന് പവന്റെ മാലയാണ് മോഷ്ടിച്ചത്. കേൾവി പരിമിതിയുള്ള ആളാണ് കാളിക്കുട്ടി. ഇത് മുതലെടുത്തായിരുന്നു മോഷണം. സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പുളിക്കൽ പെരിയമ്പലത്തായിരുന്നു പ്രതിയുടെ താമസം. തേഞ്ഞിപ്പാലം എസ് ഐ വിപിൻ വി പിള്ളയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!