അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഈസ്റ്റ് കോഡൂർ സ്വദേശി അന്തരിച്ചു

അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഈസ്റ്റ് കോഡൂർ സ്വദേശി അന്തരിച്ചു

മലപ്പുറം: ഈസ്റ്റ് കോഡൂരിൽ ഓട്ടോ മറിഞ്ഞ് ​ഗുരുതര പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ പലാംപടിയൻ പരേതനായ മുഹമ്മദാലിയുടെ മകൻ ശിഹാബ് (35) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഈസ്റ്റ് കോഡൂർ താണിക്കലിന് അടുത്ത് വെച്ച് ഇയാൾ ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ ഇന്നാണ് മരണപ്പെട്ടത്. മൃതദേഹം വലിയങ്ങാടി വലിയ ജുമാമസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്തു.

നിലമ്പൂരിലെ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെ കടലിൽ കാണാതായി

മതാവ്-ഹാജറ. ഭാര്യ-ഷെറീന. സഹോദരങ്ങൾ-മുജീബ്, സജ്ന, റജ്ന.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!