പറവണ്ണ സ്വദേശിയെ സേലത്ത് ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

പറവണ്ണ സ്വദേശിയെ സേലത്ത് ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: പറവണ്ണ സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു. വ്യാഴാഴ്ച പുലർച്ചെ സേലത്തിനടുത്താണ് അപകടം. ചേക്കുമരക്കാരകത്ത് ഓതുതോടത്ത് മുഹമ്മദ് ഷാഫിയാണ് മരണപ്പെട്ടത്.

ആന്ധ്രപ്രദേശിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് നിന്നും മൃതദേഹം ലഭിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!