താനൂരിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത
തിരൂർ: അഞ്ചുവടിയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. അഞ്ചുവടി സ്വദേശി നൗഫൽ ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്നു.
ഉണ്ണിയാൽ പഞ്ചാരമൂലയിൽ വെച്ച് യുവാവിനെ അവശ നിലയിൽ കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് അവശനിലയിലായെന്ന സംശയത്തിൽ നൗഫലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്നും പ്രാഥമിക ചികിൽസ നേടിയ ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ബുധനാഴ്ച്ച വീണ്ടും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നേടിയിരുന്നു. അവിടെ നിന്നും വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
പ്രമുഖ നേത്രരോഗ വിദഗ്ധൻ ഡോ. ഭാസ്കരൻ നമ്പൂതിരിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇയാളുടെ ദേഹത്ത് ചെറിയ പരുക്കുകൾ കണ്ടിരുന്നു. അതിനിടെ നൗഫലിന്റെ ദേഹത്തു കൂടെ ഓട്ടോറിക്ഷ കയറി ഇറങ്ങുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. മരണം ആധരിക അവയവങ്ങൾക്കേറ്റ പരുക്ക് മൂലമാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]