പ്രമുഖ നേത്രരോഗ വിദഗ്ധൻ ഡോ. ഭാസ്കരൻ നമ്പൂതിരിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ നേത്രരോഗ വിദഗ്ധൻ ഡോ. ഭാസ്കരൻ നമ്പൂതിരിയെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: പ്രമുഖ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഭാസ്കരൻ നമ്പൂതിരിയെ ചങ്ങരംകുളത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പകരാവൂർ മന ഭാസ്കരൻ നമ്പൂതിരി(71)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

ബാത്ത് റൂമിൽ പോയി കാണാതെ വന്നതോടെ ഭാര്യ സാവിത്രി ചെന്ന് നോക്കിയപ്പോഴാണ് കൈതണ്ടയിലെ ഞരമ്പ് മുറിച്ച് ചോര വാർന്ന നിലയിൽ കണ്ടത്.തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക മകൻ കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!