വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: കോട്ടപ്പടിയിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി ചൂരല്‍മലയിലെ വെള്ളാര്‍മല പി.കെ.അസീസിനെ(48)യാണു മലപ്പുറം വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടി പീഡിനത്തിനിരയായ വിവരം രക്ഷിതാക്കള്‍ ആദ്യം സ്‌കൂള്‍ പ്രധാനധ്യാപികയെയാണു അറിയിച്ചത്. സ്‌കൂള്‍ പ്രധാനധ്യാപിക വിവരം മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയാണ് വനിതാ പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ജൂണ്‍മാസം മുതലാണു പ്രതി കോട്ടപ്പടി സ്‌കൂളില്‍ ഡ്രൈവറായി ജോലിക്കു പ്രവേശിച്ചത്. നിലവില്‍ മേല്‍മുറി ചുങ്കത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!