തിരൂരിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു; രണ്ടു പേർക്ക് ​ഗുരുതര പരുക്ക്

തിരൂരിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു; രണ്ടു പേർക്ക് ​ഗുരുതര പരുക്ക്

തിരൂർ: പുറത്തൂർ അത്താണിപടിയിൽ മൂന്നം​ഗ സംഘം സംഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. രണ്ടു പേർക്ക് ​ഗുരുതര പരുക്കേറ്റു. ബുധനാഴ്ച്ച രാത്രിയായിരുന്നു അപകടം.

പെരുന്തുരുത്തി സ്വദേശിയായ വിഷ്ണു പ്രസാദാണ് മരണപ്പെട്ടത്. ആലിങ്കലിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വിഷണുപ്രസാദിനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​ഗുരുതരമായി പരുക്കേറ്റേ വിഷ്ണു, രോഹിത്ത് എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!