ലോക കാഴ്ച്ച ദിനം മലപ്പുറം ജില്ലയിൽ ആചരിച്ചു

പെരിന്തൽമണ്ണ: നേത്രാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തി ലോക കാഴ്ച ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു. നേത്ര സംരക്ഷണത്തിന് കൂടുതൽ പരിഗണന നൽകണമെന്നും തിരക്കുകൾക്കിടയിലും കണ്ണ് സംരക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഷാൻസി അധ്യക്ഷത വഹിച്ചു. എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. എ.പി അബ്ദുൽ നിസാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി കൺസൾട്ടന്റ് ഡോ. ഗൗരി വാര്യർ കാഴ്ച ദിന സന്ദേശം നൽകി.
ലീഗിൽ പ്രവർത്തിച്ചാൽ സ്വർഗം ലഭിക്കുമെന്ന് സാദിഖലി തങ്ങൾ, ലീഗല്ലാത്തവർക്ക് കിട്ടില്ലെയെന്ന് ജലീൽ
ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. അബ്ദുൽ റസാഖ്, ജില്ലാ ഓഫ്തൽമിക് സർജൻ ഡോ. സുചിത്ര, വാർഡ് കൗൺസിലർമാരായ സരോജ, കൃഷ്ണപ്രിയ, ജൂനിയർ കൺസൽട്ടന്റ് ഡോ. സ്മിത, ഓഫ്തൽമോളജിസ്റ്റ് എ.എം ഷാഹുൽ ഹമീദ്, നഴ്‌സിങ് സുപ്രണ്ട് കെ. നുസൈബ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. സെന്തിൽ കുമാർ, പി.ആർ.ഒ സി നിധീഷ്, അൽഷിഫ കോളേജ് ഓഫ്തൽമോളജി വിഭാഗം മേധാവി അസ്‌കർ എന്നിവർ സംസാരിച്ചു. അൽഷിഫ കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച സ്‌കിറ്റ്, ഫ്‌ലാഷ്‌മോബ്, എക്‌സിബിഷൻ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
RECENT NEWS

ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ നിലവാരം ഉയർത്തും
മലപ്പുറം: ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബഡ്സ് സ്കൂളുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കലക്ടർ [...]