വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ചങ്ങരംകുളം: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് മരിച്ചു. മൂക്കുതല പെരുമ്പിലാവിൽ പടി രവീന്ദ്രന്റെ മകൻ രാജീവ്(39) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് രാജീവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!