കരിപ്പൂരിലെ സ്വര്‍ണ കടത്തിന് ഉന്നതല ഉദ്യോഗസ്ഥരുടെ സഹായം
കരിപ്പൂര്‍: സ്വര്‍ണ്ണക്കടത്തിന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍. കസ്റ്റംസിലെയും സിഐഎസ്എഫിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കണ്ടെത്തിയെന്നാണ് കണ്ടെത്തല്‍.
മലപ്പുറം എസ്.പി എസ് സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പോലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയതെന്നും പോലീസ്.വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന്‍ ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പോലീസിന് കിട്ടി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
കൂടാതെ ഉദ്യാഗസ്ഥര്‍ക്കും കടത്തുകാര്‍ക്കുമായി സിയുജി മൊബൈല്‍ സിമ്മുകളും കണ്ടെത്തി.കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണം പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചത്.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]