ബൈക്ക് അപകടത്തില്‍ ദാറുല്‍ ഹുദ വിദ്യാര്‍ഥി മരിച്ചു

ബൈക്ക് അപകടത്തില്‍ ദാറുല്‍ ഹുദ വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മലപ്പുറം വെളിമുക്ക് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. വെളിമുക്ക് സി പി മാര്‍ബിളിനു പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പെരിക്കാങ്ങന്‍ അസീസിന്‍രെ മകന്‍ ഷഹനാദ് (21) ആണ് മരിച്ചത്.

ചെമ്മാട് ദാറുല്‍ ഹുദ സര്‍വകലാശാല ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ഥിയാണ്. പത്ത് വര്‍ഷം മാണൂര്‍ ദാറുല്‍ ഹുദ ഹിദായ ദഅവ കോളേതില്‍ പഠനം നടത്തിയിരുന്നു. പടിക്കല്‍ കുമ്മല്‍തോടു പാലത്തിന് സമീപം ഇന്നലെയായിരുന്നു അപകടം
. മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

മാതാവ്-സാബിറ. സഹോദരങ്ങള്‍-മുഹമ്മദ് ശാമില്‍, ഖദീജ ഷെറിന്‍.

Sharing is caring!