മാതാപിതാക്കളുടെ കൺമുന്നിൽ മകൻ ബൈക്കപകടത്തിൽ മരിച്ചു

മാതാപിതാക്കളുടെ കൺമുന്നിൽ മകൻ ബൈക്കപകടത്തിൽ മരിച്ചു

കൊണ്ടോട്ടി: മാതാപിതാക്കളുടെ കൺമുന്നിൽ യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി തുറക്കൽ മുള്ളമ്പാറ തടത്തിൽ പറമ്പ് സ്വദേശി സുധാകരന്റെ മകൻ സായന്ത് (21) വയസ്സ് എന്ന യുവാണ് മരണപ്പെട്ടത്. മൊറയൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ടു വന്ന ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

മകന് തൊട്ട് പിന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന മാതാപിതാക്കളുടെ കൺമുന്നിലാണ് അപകടം. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, ജീവൻ രക്ഷിക്കാൻ ആയില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!