ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

കൊണ്ടോട്ടി: കിഴിശ്ശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയാംപറമ്പ് സ്വദേശി പുന്നക്കോടന്‍ പ്രജിത്ത് (27) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം.

പരുക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗരറ്റ് ലൈറ്ററിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന എടവണ്ണ സ്വദേശിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

Sharing is caring!