വട്ടപ്പാറ വളവിൽ വീണ്ടും അപകടം; ലോറി ഡ്രൈവർ മരിച്ചു
വളാഞ്ചേരി : ദേശീയപാത 66ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാള്‍ മരിച്ചു. വട്ടപ്പാറ പ്രധാന വളവിലെ 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മരണപ്പെട്ടു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ 4:50 ഓടെ യാണ് അപകടം കര്‍ണ്ണാടക സ്വദേശി ഗോപാല്‍ ജാദവ് (41) ആണ് മരണപ്പെട്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വാഹനത്തില്‍ നിന്നും തെറിച്ച് വീണ സഹായി കര്‍ണ്ണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. വളാഞ്ചേരി പൊലീസും തിരൂര്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വളാഞ്ചേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]