തിരുന്നാവായക്ക് സമീപം ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

തിരുന്നാവായക്ക് സമീപം ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

തിരുന്നാവായ: വളയംകുളം അസ്സബഹ് കോളേജ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. മറവഞ്ചേരി വടക്കത്തുവളപ്പിൽ നാസർ മകൻ ഷമീം ആണ് തിരുനാവായയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ കൊടക്കൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.  ബൈക്കും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. ​ഗുരുതര പരുക്കേറ്റ ഷമീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!