ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

തിരൂർ: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രേമം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. പുറത്തൂര്‍ പള്ളിക്കടവ് കുറുപ്പംഞ്ചേരി അജയ്‌നെയാണ് തിരൂര്‍ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്.

പ്രേമം നടിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ വിവരമറിഞ്ഞ് പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞു. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!