പൊന്നാനി ഹാർബറിൽ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം

പൊന്നാനി ഹാർബറിൽ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം

പൊന്നാനി: ഹാര്‍ബറില്‍ മാധ്യമപ്രവര്‍ത്തകനു നേരെ കയ്യേറ്റശ്രമം. പ്രാദേശിക ചാനലായ പൊന്നാനി ചാനലിന്റെ റിപ്പോര്‍ട്ടര്‍ സമീറിനു നേരെയാണ് ഹാര്‍ബറില്‍ നിന്നും കയ്യേറ്റ ശ്രമമുണ്ടായത്.

വൈകുന്നേരം ഹാർബറിലേക്ക് മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി പോകുകയായിരുന്ന സമീറിനെ ടോൾ ജീവനക്കാരൻ കയ്യേറ്റത്തിനു ശ്രമിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർക്ക് ജോലിയുടെ ഭാഗമായി ടോൾ നൽകേണ്ടതില്ല. ഇക്കാര്യം ജീവനക്കാരനെ അറിയിച്ചെങ്കിലും ക്യാമറയടക്കം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സമീർ പ്രതികരിച്ചു.ഹാർബറിലെ ടോൾ പിരിവ് കരാർ ഏറ്റെടുത്തതിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!