കിഴിശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

കിഴിശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

അരീക്കോട്: സൗദി ഹായിലിലെ ഹുലൈഫയിലുണ്ടായ വാഹനാപകടത്തിൽ കിഴിശ്ശേരി സ്വദേശി മരിച്ചു. നെയ്യൻ സിദ്ദിഖിന്റെ മകൻ ജംഷീർ (30) ആണ് മരിച്ചത്.

ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്ന ജംഷീർ ഹോം ഡെലിവറിക്കായി പോകുന്ന വഴിയിൽ ആയിരുന്നു അപകടം. ജംഷീർ ഓടിച്ചിരുന്ന വാഹനം എതിരെ വന്ന സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഭാര്യ-തസ്ലി ബാനു. മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!