പീഡനക്കേസിൽ പിടികിട്ടാപ്പുള്ളിയായി നടന്ന ഭർത്താവ് 15 വർഷത്തിന് ശേഷം പിടിയിൽ

പീഡനക്കേസിൽ പിടികിട്ടാപ്പുള്ളിയായി നടന്ന ഭർത്താവ് 15 വർഷത്തിന് ശേഷം പിടിയിൽ

തിരൂർ: സ്ത്രീധന പീഡനക്കേസിൽ പിടികിട്ടാപ്പുള്ളിയായി നടന്ന ഭർത്താവിനെ പതിനഞ്ച് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ പടിഞാറെക്കരിയിലെ കുറ്റിക്കാട്ടിൽ സലാമിനെ (46) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2008ൽ ഭാര്യ നൽകിയ പരാതിയിൽ സലാമിനെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടയിൽ വിദേശത്തേക്ക് പോയ സലാമിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഭാര്യ കുടുംബ കോടതിയിൽ നൽകിയ കേസിൽ ചെലവിന് നൽകാനുള്ള വിധി വന്നിരുന്നു. പ്രതി വിദേശത്തു നിന്ന് എത്തുന്നുവെന്ന വിവരമറിഞ്ഞ് തിരൂർ പോലീസ് അവിടെയെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Sharing is caring!