വേങ്ങര സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

വേങ്ങര സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

വേങ്ങര: ഊരകം ഒ കെ എം ന​ഗർ സ്വദേശി കാഞ്ഞിരക്കണ്ടൻ കോയക്കുട്ടി (59) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദ മഥ്വാർ ഖദീമിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

നെഞ്ച് വേദയനെ തുടർന്ന് ഇർഫാൻ ആശുപത്രിയിൽ ചികിൽസ തേടി റൂമിൽ വിശ്രമത്തിൽ കഴിയവേ ആണ് വീണ്ടും ഹൃദയാഘാതം വന്നത്. ഉടൻ തന്നെ ജിദ്ദയിലെ കിം​ഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ-ഐശാബി. മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യും.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

 

Sharing is caring!