പെരിന്തല്‍മണ്ണ സ്വദേശി ഒമാനില്‍ മരിച്ചു

പെരിന്തൽമണ്ണ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഒമാനില്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നിസ്വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. 4 വര്‍ഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്പ് 10 വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.
പിതാവ്: പരേതനായ മുഹമ്മദാലി. മതാവ്: ജമീല. ഭാര്യ: റുബീന ചോലംപാറ(മങ്കട). മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നിസ്വ കെ.എം.സി. സി നേതാക്കള്‍ അറിയിച്ചു.
മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്