ജില്ലാ പോലീസ് മേധാവിയായി എസ് സുജിത്ത് ദാസ് തിരിച്ചെത്തി

ജില്ലാ പോലീസ് മേധാവിയായി എസ് സുജിത്ത് ദാസ് തിരിച്ചെത്തി

മലപ്പുറം: ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് പരിശീലനത്തിന് ശേഷം തിരികെയെത്തി. സെപ്റ്റംബര്‍ രണ്ടു മുതല്‍ എസ്.പി ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തില്‍ ആയിരുന്നു.

താനൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എസ്.പി. പരിശീലനത്തിന് പോയത്. പാലക്കാട് എസ്.പി. ആര്‍. ആനന്ദിന് ആയിരുന്നു പകരം ചുമതല. ഇതിനിടെ ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!