മാലിന്യമുക്ത നവകേരളം: ഗാന്ധി ജയന്തി ദിനത്തിൽ തീവ്ര ശുചീകരണ പരിപാടികൾക്ക് തുടക്കമായി

മാലിന്യമുക്ത നവകേരളം: ഗാന്ധി ജയന്തി ദിനത്തിൽ തീവ്ര ശുചീകരണ പരിപാടികൾക്ക് തുടക്കമായി

മഞ്ചേരി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ തുടക്കം കുറിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മഞ്ചേരി ബോയ്‌സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറിയിലെ 100 എൻ.എസ്.എസ് വിദ്യാർഥികളുടെയും മഞ്ചേരി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് മെഡിക്കൽ കോളജും പരിസരവും വൃത്തിയാക്കിയത്. ഇൻഫെക്ഷൻ കൺട്രോളിനെ പറ്റി വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും ആശുപത്രി അധികൃതർ നൽകി.

പൊതുജന ബോധവത്കരണാർഥം ബോർഡുകളും മറ്റും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. സന്നദ്ധ സംഘടനകൾ ഭക്ഷണങ്ങളും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു രോഗികളെ സഹായിക്കുന്നത് പോലെ ജില്ലയിലെ വിവിധ എൻ.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സ്ഥിരമായി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ശുചിത്വ പരിപാടികൾക്ക് നേതൃത്വം നൽകാനും മാലിന്യമുക്തം നവകേരളം കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്‌സൺ സുബൈദ, വൈസ് ചെയർമാൻ ഫിറോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബൈജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത, ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ, എ.ഡി.എം എൻ.എം മെഹറലി, നഗരസഭാ സെക്രട്ടറി സിമി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ്, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ ബിനീഷ്, കെ.എസ്.ഡബ്ല്യു.എം.പി കൺസൾട്ടന്റ് ഫിലിപ്, കില ഫസിലിറ്റേറ്റർ ശ്രീധരൻ മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ ഷാജു എന്നിവർ സംസാരിച്ചു.

ആശുപത്രി സെക്യൂരിറ്റി ഓഫീസർ അയ്യപ്പ കുമാർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ജ്യോതിഷ്, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ നിജും, നഴ്‌സിങ് സൂപ്രണ്ടുമാരായ പ്രജിത, ജയബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഷജീന, രജീനത്ത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Sharing is caring!